വാഷിംഗ്ടണ്‍: കനേഡിയന്‍ നിര്‍മിത എബോള വാക്‌സിനുകളുടെ പരീക്ഷണം അമേരിക്കയില്‍ ആരംഭിച്ചു.39 പേരിലാണ് ആദ്യ ഘട്ടത്തില്‍ പരീക്ഷണം നടത്തുന്നത്. എബോളയെ തടയാനാവുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. കാനഡയിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയിലെ ഗവേഷണവിഭാഗം വികസിപ്പിച്ച പ്രതിരോധ മരുന്നാണ് അമേരിക്കയില്‍ പരീക്ഷിച്ചു തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ 39 പേരില്‍ മരുന്ന് പരീക്ഷിക്കും. രണ്ട് ഡോസ് മരുന്നാണ് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുന്നത്. കുരങ്ങുകളില്‍ വിജയകരമായി പരീക്ഷിച്ച വി.എസ്.വി സെബോവ് എന്ന വാക്‌സിന്‍ ഐക്യരാഷ്ട്രസഭ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉപയോഗിക്കാന്‍ ഒരുങ്ങുന്നുണ്ട്. ഇതിനായുള്ള വാക്‌സിനുകള്‍ സംഘടനയുടെ ജനീവയിലെ ആസ്ഥാനത്തെത്തിച്ചു. ബ്രിട്ടനില്‍ നിര്‍മിച്ച വാക്‌സിന്‍ സെപ്തംബറില്‍ അമേരിക്ക മനുഷ്യരില്‍ പരീക്ഷിച്ചിരുന്നു. വര്‍ഷാവസാനത്തോടെ പരീക്ഷണഫലം അറിയാനാകും. എബോള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ രോഗം പടരുന്നത് തടയാന്‍ ക!ഴിയുമെന്നാണ് വിശ്വാസമെന്ന് പറഞ്ഞു. അതിനിടെ എബോള ബാധിത മേഖലയില്‍ സേവനം