ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വില്പന ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഓഹരികള്‍ വിറ്റൊഴിയുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും ഉചിതമായ ഇടപാടുകാരനെ കണ്ടെത്താനും ആറ് മുതല്‍ എട്ട് വരെ മാസങ്ങള്‍ വേണ്ടി വരുമെന്ന് കേന്ദ്രവ്യോമയാനമന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു.
അപേക്ഷകരില്‍ നിന്ന് ഇടപാടുകാരനെ കണ്ടെത്തിയാലും നിയമപരമായ നടപടികള്പൂര്ത്തിയാക്കാനും ആസ്തി കൈമാറ്റം ചെയ്യാനും ഏതാനും മാസങ്ങള്‍ കൂടി വേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.
പലരും എയര്‍ഇന്ത്യയെ ഏറ്റെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചത് ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാത്രമാണെന്നും,
അദ്ദേഹം വ്യക്തമാക്കി.