എയര്‍ ഏഷ്യവിമാനാപകടം: പൈലറ്റിന്റെ പിഴവുമൂലമെന്ന് റിപ്പോര്‍ട്ട്

സിംഗപ്പൂര്‍: 162 യാത്രക്കാരുമായി ദുരൂഹ സാഹചര്യത്തില്‍ കാണാതായ എയര്‍ഏഷ്യ വിമാനത്തിനായുള്ള തെരച്ചില്‍ തുടരുന്നു. പൈലറ്റിന്റെ പിഴവുമൂലം വിമാനം ജാവാ കടലില്‍ വീണിരിക്കാമെന്ന നിഗമനത്തിലാണ് തെരച്ചില്‍ സംഘം. കാലാവസ്ഥ മോശം ആയതിനെ തുടര്‍ന്ന് വിമാനം ഉയര്‍ന്നുപറക്കാന്‍ പൈലറ്റ് റഡാര്‍ മുഖേന അനുമതി തേടിയിരുന്നു. 32,000 അടി ഉയരത്തിലാണ് വിമാനം പറന്നിരുന്നത്, 34,000 അടി ഉയരത്തില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നതിനാല്‍ അനുമതി നല്‍കാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. പിന്നീട് വിമാനവുമായുള്ള ആശയവിനിമയം നഷ്ടമാകുകയും റഡാറില്‍ നിന്നും വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. നിര്‍ദ്ദേശം ലഭിക്കാതിരുന്ന ഘട്ടത്തിലും വിമാനം ഉയര്‍ന്ന് പറന്നിട്ടുണ്ടാകാമെന്ന നിഗമനവും അപകടം സംബന്ധിച്ചുണ്ട്.

Top