ജക്കാര്‍ത്ത: കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചു. തിരച്ചിലിന് നേതൃത്വം നല്കുന്ന ഇന്‍ഡൊനീഷ്യന്‍ സംഘത്തലവനാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്. സന്ദേശം ലഭിച്ചതോടെ മുങ്ങല്‍ വിദഗ്ധര്‍ ബ്ലാക്ക് ബോക്സിനായുള്ള തിരച്ചില്‍ തുടരുകയാണ്. വിമാനത്തിന്റെ വാല്‍ഭാഗം കണ്ടെത്തിയതിന് സമീപത്തു നിന്നാണ് സന്ദേശങ്ങള്‍ ലഭിക്കുന്നത്.
ഡിസംബര്‍ 28നാണ് എയര്‍ ഏഷ്യ വിമാനം അപ്രത്യക്ഷമായത്. രണ്ട് മണിക്കൂര്‍ പറന്നതിന് ശേഷം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
വിമാനത്തിന്റെ വാല് ഭാഗം 30 മീറ്റര്‍ ആഴത്തില്‍ ചെളിയില്‍ പുതഞ്ഞ നിലയിലാണിത്. ഇതില്‍ എയര്‍ഏഷ്യ കമ്പനിയുടെ ലോഗോയും ഉണ്ട്.