എല്ലാവരുടെയും വോട്ട് കോണ്‍ഗ്രസിന് വേണം; സുധീരനെ തള്ളി മുഖ്യമന്ത്രിയും രംഗത്ത്‌

തിരുവനന്തപുരം: മദ്യവില്‍പ്പനക്കാരുടെ വോട്ട് വേണ്ടെന്ന സുധീരന്റെ പ്രസ്ഥാവന തള്ളി മുഖ്യമന്ത്രി. എല്ലാവരുടെയും വോട്ട് കോണ്‍ഗ്രസിന് വേണമെന്നും മദ്യവര്‍ജനവും നിരോധനവും ഒരുമിച്ച് കൊണ്ടുപോയി സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുധീരന്റെ പ്രസ്താവന തള്ളി എക്‌സൈസ് മന്ത്രി കെ.ബാബു, കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍, കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു എന്നിവരും രംഗത്തെത്തിയിരുന്നു.

രാവിലെ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുധീരന്‍ മദ്യവില്‍പ്പനക്കാരുടെ വോട്ടും പണവും വേണ്ടെന്ന നിലപാട് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ മദ്യപാനികള്‍ക്ക് സീറ്റില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മദ്യനയത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്റെ വാക്കുകളും സുധീരന്‍ തിരുത്തി. മദ്യവര്‍ജനമല്ല, നിരോധനം തന്നെയാണ് പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top