ന്യൂഡല്‍ഹി: എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണന നല്‍കുമെന്ന് പ്രധാമന്ത്രി നരേന്ദ്ര മോഡി. മതവിശ്വാസത്തിന് പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതായും മോഡി പറഞ്ഞു. ഡല്‍ഹിയില്‍ കത്തോലിക്കാ സഭയുടെ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മതമേതെന്ന് തീരുമാനിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. മതസൗഹാര്‍ദ്ദം ഇന്ത്യന്‍ സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെയുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു. ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്കി.
പള്ളികള്‍ക്ക് നേരെ ആക്രമണം നടന്ന സമയത്ത് മൗനം പാലിച്ചിരുന്ന മോഡി ഇപ്പോള്‍ പെട്ടന്ന് കത്തോലിക്കാസഭയുടെ പരിപാടിക്കിടെ പ്രതികളെ പിടികൂടുമെന്ന് പ്രഖ്യാപിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.
മതപരിവര്‍ത്തന നിരോധന നിയമം മതസ്പര്ദ്ധയുണ്ടാക്കുമെന്നും മതസ്വാതന്ത്ര്യം വ്യക്തിപരമായ കാര്യമാണെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.