കോഴിക്കോട്: നാദാപുരത്ത് എല്‍കെജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായത് നിരപരാധികളാണെന്ന് സ്കൂള്‍ മാനേജ്മെന്റ്. അറസ്റ്റിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ സ്കൂള്‍ ബസിലെ ക്ലീനറെ അറസ്റ്റ് ചെയ്യുകയും പിന്നീട് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടയക്കുകയും ചെയ്തിരുന്നു.
കേസില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് വിട്ടയച്ച മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ രണ്ട് പേരെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. കുട്ടി ഇവരെ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ട് വന്നിരുന്നു.