4ജീ എല്‍ടിഇ സപ്പോര്‍ട്ടീവ് സ്മാര്‍ട്ട്‌ഫോണുകളുടെ നിരയിലേക്ക് പുതിയൊരു താരത്തെ കൂടി എല്‍ജി അവതരിപ്പിച്ചു. എല്‍ജി എഫ്60 എന്ന പേരിലെത്തുന്ന പുതിയ ഫോണ്‍ ആദ്യം യൂറോപ്പിലായിരിക്കും വിപണിയിലെത്തുക. തുടര്‍ന്ന് ഏഷ്യയിലും അമേരിക്കയിലും എത്തിക്കുവാനാണ് കമ്പനിയുടെ പദ്ധതി.
സിംഗിള്‍, ഡ്യുവല്‍ സിം മോഡലുകളില്‍ ലഭ്യമാകുന്ന എല്‍ജി എഫ് 60-യുടെ വിലയും, ഇന്ത്യയിലെന്നു ലഭ്യമാകുമെന്നും എല്‍ജി വെളിപ്പെടുത്തിയിട്ടില്ല.
4ജീ എല്‍ടിഇ സ്മാര്‍ട്ട്‌ഫോണുപഭോക്താക്കളെ ലക്ഷ്യമിട്ട് എത്തുന്ന എഫ് 60, ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഓഎസിലാണ് പ്രവര്‍ത്തിക്കുന്നത്. എല്‍ജി ജീ3യുടെതിനു സമാനമായ യുഎക്‌സ് സ്‌കിന്‍ പുതിയ മോഡലിലും നല്‍കിയിരിക്കുന്നതു കാണാം. 4.5 ഇഞ്ച് സ്‌ക്രീന്‍, 480ഗുണം 800 റസല്യൂഷന്‍, 1.2 ജിഗാഹാട്ട്‌സ് ക്വാഡ്‌കോര്‍ ക്വാല്‍കം പ്രൊസസര്‍, 1 ജീബി റാം എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.
5 എംപിയാണ് പിന്‍കാമറ. ടച്ച് ആന്‍ഡ് ഷൂട്ട്, ജെസ്ചര്‍ ഷോട്ട് എന്നീ ഫീച്ചറുകള്‍ പിന്‍കാമറയില്‍ നല്‍കിയിരിക്കുന്നു. ഇതോടൊപ്പം തന്നെ 1.3 എംപി മുന്‍കാമറയും നല്‍കിയിരിക്കുന്നു. 4 ജീബി, 8 ജീബി എന്നീ വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുകളില്‍ എത്തുന്ന ഫോണിന്റെ എകസ്പാന്‍ഡബിള്‍ മെമ്മറിയെക്കുറിച്ച് സൂചനകളൊന്നും കമ്പനി നല്‍കിയിട്ടില്ല. 2100 മില്ലി ആമ്പിയര്‍ റിമൂവബിള്‍ ബാറ്ററിയോടെയെത്തുന്ന എഫ് 60, ബ്‌ളാക്ക്, വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.