എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ അങ്കമാലി പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

അങ്കമാലി: അങ്കമാലി പോലീസ് സ്റ്റേഷനിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലെറിഞ്ഞതാണു സംഘര്‍ഷത്തിനു കാരണമായത്.

കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ആലുവ റൂറല്‍ എസ്പി യതീഷ് ചന്ദ്രക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയായിരുന്നു പോലീസൊരുക്കിയിരുന്നത്.

Top