എസ്ബിഐയുമായി സഹകരിച്ച് ബിഎസ്എന്‍എല്ലിന്റെ മൊബൈല്‍ വാലറ്റ് എത്തുന്നു

കൊല്‍ക്കത്ത: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ മൊബൈല്‍ വാലറ്റ് അവതരിപ്പിക്കുന്നു. പ്രീപെയ്ഡ് കാര്‍ഡുകള്‍ റീച്ചാര്‍ജ് ചെയ്യുന്നതിനും മൊബൈല്‍ യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കുന്നതിനും സിനിമാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും ഷോപ്പിങ്ങിനും മറ്റും എംവാലറ്റ് ഉപയോഗിക്കാനാകും. പണം കൈമാറ്റം ചെയ്യുന്നതിനും സൗകര്യമുണ്ടായിരിക്കും.

മറ്റ് കമ്പനികളില്‍ നിന്നു വ്യത്യസ്തമായി ഉപയോഗിക്കാത്ത പണം തിരിച്ചെടുക്കാനും എസ്ബിഐ എടിഎമ്മിലൂടെ പണം പിന്‍വലിക്കാനും സൗകര്യമുള്ളതായിരിക്കും എംവാലറ്റെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ഇതിനുള്ള സാങ്കേതിക വിദ്യ രണ്ട് മാസത്തിനകം അവതരിപ്പിക്കും.

വൈകാതെ ബിഎസ്എന്‍എല്‍ ബസ് എന്ന ബ്രോഡ്കാസ്റ്റ് സേവനം തുടങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്. പരസ്യ വരുമാനം കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശികാടിസ്ഥാനത്തില്‍ പരസ്യ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്നതിന് പരസ്യ ദാതാക്കളെ സഹായിക്കുന്നതായിരിക്കും ഈ സേവനം.

Top