എസ്.ജയശങ്കര്‍ വിദേശകാര്യ സെക്രട്ടറിയാകും

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി ഡോ. എസ്.ജയശങ്കര്‍ നിയമിതനാവും. സുജാത സിംഗിനെ തല്‍സ്ഥാനത്തു നിന്ന് നീക്കിയാണ് നിയമനം. നിലവില്‍ അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയാണ് ജയശങ്കര്‍. 2013 ഡിസംബര്‍ മുതല്‍ അദ്ദേഹം തല്‍സ്ഥാനത്ത് തുടരുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെയാണ് വിദേശകാര്യ സെക്രട്ടറി തലത്തില്‍ അഴിച്ചപണി ഉണ്ടായിരിക്കുന്നത്.

Top