ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും മികച്ച ഗവേഷണ സര്‍വകലാശാലയെന്ന ബഹുമതി ഓക്‌സ്‌ഫോഡിന്. ബ്രിട്ടനിലെ ഗവേഷണ സ്ഥാപനങ്ങളെ വിലയിരുത്തുന്ന റിസര്‍ച് എക്‌സ്‌ലന്‍സ് ഫ്രെയിംവര്‍ക്കിന്റെ റിപ്പോര്‍ട്ടിലാണ് പ്രഖ്യാപനം. കഴിഞ്ഞ തവണ ഒന്നാമനായിരുന്ന കേംബ്രിഡ്ജ് സര്‍വകലാശാലയെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് ഓക്‌സ്‌ഫോഡിന്റെ ഈ നേട്ടം. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടണ്ടനാണ് രണ്ടാമത്. ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് സര്‍വകലാശാലകള്‍ക്കുള്ള ധനസഹായം നിശ്ചയിക്കുന്നത്.