ഐഎസ് ആക്രമണം: സിറിയയിലെ ജനങ്ങള്‍ക്കായി തുര്‍ക്കി പുതിയ ക്യാമ്പ് തുറന്നു

തുര്‍ക്കി: ഐഎസിന്റെ ആക്രമണങ്ങളെ തുടര്‍ന്ന് വാസസ്ഥലം നഷ്ടപ്പെട്ട സിറിയയിലെ ജനങ്ങള്‍ക്ക് അഭയമൊരുക്കി തുര്‍ക്കി പുതിയ ക്യാമ്പ് തുറന്നു. 35000 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഏറ്റവും വലിയ ക്യാമ്പാണ് തുര്‍ക്കി ഒരുക്കിയിരിക്കുന്നത്.

കൊബാനിക്കടുത്ത് സുറൂക് നഗരത്തിലാണ് പുതിയ ക്യാമ്പ്. ക്യാമ്പില്‍ രണ്ട് ആശുപത്രികളും ഏഴ് ക്ലിനിക്കുകളും പതിനായിരം വിദ്യാര്‍ഥികള്‍ക്കായി ക്ലാസ്‌റൂമുകളും ഒരുക്കിയിട്ടുണ്ട്. ക്യാമ്പിലെത്തുന്നവര്‍ക്ക് താമസിക്കാന്‍ ടെന്റുകള്‍ അനുവദിക്കും. അഭയാര്‍ഥികള്‍ക്ക് ക്യാമ്പില്‍ ഭക്ഷണവും വസ്ത്രങ്ങളും ലഭ്യമാക്കും.

സിറിയയില്‍ ഐഎസും കുര്‍ദ്ദ് സൈന്യവും തമ്മിലുള്ള ആക്രമണം തുടരുന്നതിനിടെയാണ് തുര്‍ക്കിയുടെ ഈ നീക്കം. അടുത്ത മാസം മാര്‍ഡിനില്‍ പുതിയ ക്യാമ്പുകള്‍ തുറക്കാനും തുര്‍ക്കിക്ക് പദ്ധതിയുണ്ട് പുതിയ ക്യാമ്പില്‍ ഇനിയും ഏറെ പേരെ ഉള്‍ക്കൊളളാമെന്നറിഞ്ഞ് അഭയാര്‍ഥികള്‍ ഇവിടേക്ക് ഒഴുകുകയാണ്.

Top