വടക്കന്‍ ഇറാഖില്‍ ഐഎസ് ആക്രമണത്തിന് ഇരയായവര്‍ക്ക് ആശ്വാസവുമായി ഹോളിവുഡ് നടിയും യുഎന്‍ പ്രതിനിധിയുമായ ആഞ്ചലീന ജോളി എത്തി. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി പദ്ധതിയുടെ അംബാസിഡര്‍ കൂടിയാണ് ആഞ്ചലീന.
കുര്‍ദ്ദിഷ് മേഖലകളിലാണ് അന്‍ജലീന സന്ദര്‍ശനം നടത്തിയത്. ഡിസംബറില്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റ് ആക്രമണത്തിന് വിധേയരായ കുര്‍ദ്ദിഷ് വംശജര്‍ അധിവസിക്കുന്ന ഖാക്കേ ക്യാംപിലാണ് ഹോളിവുഡ് താരം സന്ദര്‍ശിച്ചത്. ഏതാണ്ട് 4000 പേരാണ് ഈ ക്യാംപില്‍ ഉണ്ടായിരുന്നത്.
ഐഎസ് തട്ടിക്കൊണ്ടുപോയ നിരവധി കുട്ടികളുടെ അമ്മമാരെ ഞാന്‍ കണ്ടു. ഒരമ്മയെന്ന നിലയില്‍ അവര്‍ അനുഭവിക്കുന്ന മനോവേദന തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇതിലും വലിയ ദുരന്തം ഉണ്ടാകില്ല. സ്വന്തം കുഞ്ഞുങ്ങള്‍ക്ക് എന്താണ് സംഭവിച്ചിട്ടുണ്ടാകുക എന്നോര്‍ത്ത് മനസ്സുരുകി കഴിയുകയാണവര്‍. ആഞ്ചലീന പറഞ്ഞു.
ഇറാഖില്‍ നടക്കുന്ന ഭീകരമായ കാര്യങ്ങളാണെന്ന് ക്യാംപിലെ അംഗങ്ങളുമായി നടത്തിയ സംഭാഷണത്തില്‍ നിന്നും മനസ്സിലായതായി അന്‍ജലീന പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.