സിയോള്‍: ചിരവൈരികളായ സാംസംങും ആപ്പിളും കൈകോര്‍ക്കുന്നത് കാണാന്‍ ലോകം കൗതുകത്തോടെ കാത്തിരിക്കുന്നു. ആപ്പിളിന്റെ അടുത്ത ഐഫോണിന് പ്രൊസസ്സറുകള്‍ നല്‍കുന്നത് സാംസങ് ഇലക്ട്രോണിക്‌സാകുമെന്ന് റിപ്പോര്‍ട്ടുകള്‍.
അടുത്ത ഐഫോണിനുവേണ്ട ചിപ്പുകളില്‍ 75 ശതമാനവും നിര്‍മ്മിക്കുക സാംസങായിരിക്കുമെന്ന് സൗത്ത് കൊറിയന്‍ പത്രമായ മെയില്‍ ബിസിനസ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ കരാര്‍ തുക എത്രയാണെന്നോ മറ്റേതു കമ്പനിയാണ് സാംസംഗിന് പുറമേ ചിപ്പ് നല്‍കുന്നതെന്നോ റിപ്പോര്‍ട്ട് പറയുന്നില്ല. ഓസ്റ്റിന്‍, ടെക്‌സാസ് എന്നിവിടങ്ങളിലെ ഫാക്ടറികളിലാണ് ഐഫോണിന് വേണ്ട ചിപ്പുകള്‍ സാംസംഗ് നിര്‍മ്മിക്കുക.
റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ ആപ്പിളിന്റെയും സാംസംങിന്റെയും വക്താക്കള്‍ വിസമ്മതിച്ചു.