ഐബോളിന്റെ സ്ലൈഡ് ടാബ് സ്ലൈഡ് ഐ 701 വിപണിയില്‍

മൈക്രോസോഫ്റ്റും ഐബോളും ചേര്‍ന്ന് സ്ലൈഡ് ഐ 701 എന്ന വിന്‍ഡോസ് ടാബ് വിപണിയില്‍ അവതരിപ്പിച്ചു. വില 4,999 രൂപ. വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, സഞ്ചാരികള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് പുതിയ ടാബ് വിപണിയില്‍ എത്തിയത്.

വിന്‍ഡോസ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റം, ഐ701 ക്വോഡ് കോര്‍ ഇന്റല്‍ ആറ്റം പ്രൊസസര്‍, ഏഴ് ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേ, ഒരു ജിബി ഡിഡിആര്‍ 3 റാം, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, രണ്ട് മെഗാ പിക്‌സല്‍ പിന്‍ ക്യാമറ, മുന്നില്‍ വി.ജി.എ ക്യാമറ, 3200 എം.എ.എച്ച് ബാറ്ററി എന്നിവ മികവുകളാണ്.

Top