ഐ ഒ സി വാതക ഫില്ലിംഗ് സ്തംഭിച്ചു|

തേഞ്ഞിപ്പലം: കരാര്‍ തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് അസംതൃ പ്തരായ തൊഴിലാളികള്‍ ഇന്നലെ ജോലി ബഹിഷ്‌കരിച്ചു. ഇതോടെ രണ്ട് ഷിഫ്റ്റുകളിലും വാതക ഫില്ലിംഗ് പാടേ നിലച്ചു. 80 തോളം ലോഡ് സിലന്‍ഡറുകളിലെ വാതക ഫില്ലിംഗ് നിലച്ചതോടെ മലബാറിലെ വിവിധ ഏജന്‍സികളിലേക്ക് അയക്കേണ്ട കാല്‍ ലക്ഷത്തോളം സിലിന്‍ഡറുകളുടെ ഫില്ലിംഗാണ് നിലച്ചത്. മലബാറില്‍ നേരിടുന്ന പാതക വാതക ക്ഷാമം പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല.
എന്നാല്‍, ഇതിനിടയില്‍ കഴിഞ്ഞ ദിവസം പ്ലാന്റ് പ്രവര്‍ത്തനം തകരാറിലായതോടെ ബുധനാഴ്ച്ച ഉച്ചക്കുളള ഷിഫ്റ്റിലെ ഫില്ലിംഗ് നിലച്ചിരുന്നു. അതേസമയം, കരാര്‍ തെഴിലാളികളുടെ ശമ്പളം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് പ്ലാന്റ് മാനേജര്‍ എസ് ശിവകുമാറുമായി തൊഴിലാളി നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. കയറ്റിറക്ക് തൊഴിലാളികളില്‍ ആരെങ്കിലും അവധിയെടുത്താ ല്‍ മറ്റുള്ള തൊഴിലാളികള്‍ അധിക ജോലിയെടുത്ത് ആ കുറവ് നികത്തുകയും പ്രതിഫലമായി അധിക വേതനം കൈപ്പറ്റു കയും ചെയ്തിരുന്നു

Top