വിക്രം- ശങ്കര്‍ ചിത്രം ഐ ജനുവരി 14 ന്‌; റിലീസ് 25000ത്തോളം കേന്ദ്രങ്ങളില്‍

വിക്രം- ശങ്കര്‍ കൂട്ടുകെട്ടിന്റെ ഐ ജനുവരി 14 തന്നെ എത്തും. റിലീസ് സംമ്പന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തി. ഐയുടെ നിര്‍മാണക്കമ്പനിയായ ഓസ്‌കാര്‍ ഫിലിംസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ചിത്രം ഒരേസമയം തമിഴ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് റിലീസിനെത്തുന്നത്. എ ആര്‍ റഹ്മാനാണ് സംഗീതം. ആമി ജാക്‌സനാണ് നായിക.  ലോകമെമ്പാടുമുളള 25000 കേന്ദ്രങ്ങളില്‍ ;ചെയ്യുമെന്നാണ് വാര്‍ത്തകള്‍. ചിത്രത്തില്‍ വിക്രമിന്റെ വ്യത്യസ്ത ലുക്ക് തന്നെയാവും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

അതേസമയം ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

Top