ഐ.സി.സി ഏകദിന റാങ്കിങ്ങ്: ഇന്ത്യ രണ്ടാം സ്ഥാനത്ത്

ദുബായ്: ഐ.സി.സിയുടെ പുതിയ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. 120 പോയന്റുമായി ആസ്‌ട്രേലിയ ഒന്നാംസ്ഥാനം നിലനിര്‍ത്തി. 114 പോയന്റുമായി ഇന്ത്യ രണ്ടാമതായപ്പോള്‍ 113 പോയന്റുളള ദക്ഷിണാഫ്രിക്കയാണ് തൊട്ടുപിന്നില്‍.

ഐ.സി.സിയുടെ പുതിയ ഏകദിന റാങ്കിങ്ങില്‍ ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഇന്ത്യയുടെ യുവതാരം വിരാട് കോഹ്‌ലി മൂന്നാംസ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്‌സും ഹാഷിം അംലയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഏഴാം സ്ഥാനത്തുള്ള ശിഖര്‍ ധവാനും എട്ടാമതുളള ക്യാപ്റ്റന്‍ എം.എസ്. ധോണിയുമാണ് ആദ്യ 10ല്‍ ഇടംപിടിച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ 10ല്‍ ഒറ്റ ഇന്ത്യന്‍ താരവുമില്ല. പാകിസ്താന്റെ സയീദ് അജ്മല്‍ നയിക്കുന്ന ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളായ ഭുവനേശ്വര്‍കുമാര്‍ 13ാം സ്ഥാനത്തും രവീന്ദ്ര ജഡേജ 14ാമതുമാണ്.

Top