മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ കാണാനില്ല. ഒരാഴ്ചയായി പൊതുപരിപാടിയില്‍ നിന്നു വിട്ടു നില്ക്കുന്ന പുടിന് എവിടെയെന്ന അന്വേഷണത്തിലാണു റഷ്യന്‍ ജനത. രോഗ ബാധിതനാണെന്നും തടവിലാണെന്നുമുള്ള അഭ്യൂഹങ്ങളാണു രാജ്യത്ത്. അതേസമയം, സ്വിറ്റ്സര്‍ലന്‍ഡിലുള്ള കാമുകിക്ക് പിറന്ന കുഞ്ഞിനെ കാണാന്‍ പുടി ന് പോയിയെന്ന സ്ഥിരീകരിക്കാ ത്ത റിപ്പോര്‍ട്ടുമുണ്ട്. പുടിന് സുഖമായി ഇരിക്കുന്നുവെന്നു മാത്രമാണു പ്രസിഡന്റിന്റെ വക്താവ് നല്കുന്ന വിശദീകരണം.