ഒരു ഡിജിറ്റല്‍ ക്യാമറ കൊണ്ട് വിരലടയാളവും മോഷ്ടിക്കാം

സാധാരണ ഒരു ഡിജിറ്റല്‍ ക്യാമറ കൊണ്ട് വിരലടയാള സ്‌കാനറുപയോഗിക്കുന്ന സുരക്ഷാ സംവിധാനങ്ങളെയും കബളിപ്പിക്കാമെന്ന് തെളിയിച്ച് ഹാക്കര്‍മാര്‍. ഹാക്കര്‍ സംഘമായ ചാവോസ് കമ്പ്യൂട്ടര്‍ ക്ലബില്‍ അംഗമായ ജാന്‍ ക്രിസ്‌ലാറാണ് ഇത് തെളിയിച്ചത്.

റെസല്യൂഷന്‍ കൂടിയ ഫോട്ടോകളില്‍ നിന്ന് ജര്‍മന്‍ പ്രതിരോധ മന്ത്രിയുടെ വിരലടയാളം തന്നെ ഒപ്പിച്ചാണ് ഇവര്‍ ഇത് തെളിയിച്ചത്. ഒരു പ്രസ് മീറ്റില്‍ പങ്കെടുക്കുകയായിരുന്ന മന്ത്രിയുടെ വിരലിന്റെ ചിത്രം 9 അടി അകലെ നിന്നും പകര്‍ത്തിയാണ് ഇത് സാധിച്ചതെന്ന് ഇതിന്റെ അവതരണത്തില്‍ ഇവര്‍ പറഞ്ഞു. സുരക്ഷാസംവിധാനങ്ങള്‍ക്കുപയോഗിക്കുന്ന ഫിംഗര്‍ പ്രിന്റ് സ്‌കാനറുകളും മറ്റും വിചാരിക്കുന്നത്ര സുരക്ഷിതമല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.

Top