തിരുവനന്തപുരം: കവി ഒ.എന്‍.വി.കുറുപ്പ് റഷ്യയുടെ ഉന്നതബഹുമതിയായ പുഷ്കിന് മെഡലിന് അര്‍ഹനായി. റഷ്യന്‍ യൂണിറ്റി ദിനമായ 4ന് പുരസ്കാരം ക്രംലിനില്‍ പ്രസിഡന്റ് സമ്മാനിക്കാനായി തീരുമാനിച്ചിരുന്നെങ്കിലും ഒ.എന്‍.വി.യുടെ അസൗകര്യംകാരണം അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് റഷ്യന്‍ സര്‍ക്കാറിനുവേണ്ടി പുഷ്കിന് മെഡല്‍ ഒ.എന്‍.വി.കുറുപ്പിന് സമ്മാനിക്കും.