തിരുവനന്തപുരം: ഓപ്പറേഷന് അനന്തയുടെ ഭാഗമായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അഴിമതി നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. ടെണ്ടര്‍ വിളിയ്ക്കാതെ 30 കോടി രൂപയുടെ കരാര്‍ ജിജി തോംസണ്‍ സ്വന്തക്കാര്‍ക്ക് നല്‍കിയതായി വി.എസ് ആരോപിച്ചു.
എത്ര തുക ആര്‍ക്കൊക്കെ നല്‍കിയെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു. ഓപ്പറേഷന് അനന്ത സംബന്ധിച്ച് വാര്‍ത്താ സമ്മേളനം നടത്തിയത് തെറ്റാണെന്നും വി.എസ് അഭിപ്രായപ്പെട്ടു.
ചീഫ് സെക്രട്ടറിയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. ഗോള്‍ഫ് ക്ലബ് കാന്റീന് സ്വകാര്യ കമ്പനിയ്ക്ക് നല്‍കിയതിന് പിന്നിലും ചീഫ് സെക്രട്ടറിയുടെ നിക്ഷിപ്ത താല്പര്യമാണെന്ന് വി.എസ് അച്യുതാനന്ദന് പറഞ്ഞു.
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് മാറ്റാന്‍ ചീഫ് സെക്രട്ടറി തന്നെ മുന്‍കൈയെടുത്ത് നടപ്പിലാക്കിയ പദ്ധതിയാണ് ഓപ്പറേഷന് അനന്ത.