ദോഹ: സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ താനുണ്ടാകുമെന്നു വ്യക്തമാക്കി. ദോഹ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ജര്‍മനിയുടെ മുപ്പത്തിനാലുകാരനായ മിഷേല്‍ ബെറെറിനോട് പരാജപ്പെട്ടു പുറത്തായതോടെ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണിനുണ്ടാകില്ലെന്ന് അഭ്യൂഹം പരന്നിരുന്നു.
പരിക്കില്‍നിന്നും പൂര്‍ണമായി മുക്തനാകാതിരുന്ന നദാലിനു പഴയ ഫോമിന്റെ അടുത്തെങ്ങുമെത്താനും സാധിച്ചില്ല. എന്നാല്‍, ദോഹ ഓപ്പണിലെ പരാജയം കഴിഞ്ഞ കഥയാണെന്നും ഞായറാഴ്ച മെല്‍ബണിലേക്കു പറക്കുമെന്നും നദാല്‍ തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കി.