കുക്ക്ടൗണ്‍: ഓസ്ട്രേലിയയുടെ വടക്കുകിഴക്കന്‍ തീരങ്ങളോട് ചേര്‍ന്ന ഭാഗത്ത് ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചു. കാറ്റില്‍ ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ 140 മൈല്‍ വേഗതയില്‍ വീശുന്ന ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രദേശത്ത് ശക്തമായ മഴയും ലഭിച്ചു.
ക്ലാസ് നാലില്‍ പെടുന്ന നതാന്‍ എന്ന ചുഴലിക്കാറ്റാണ് ഓസ്ട്രേലിയയില്‍ ഇപ്പോള്‍ വീശുന്നത്. കരയിലേക്ക് കാറ്റ് പ്രവേശിക്കുമ്പോള്‍ കാറ്റിന്റെ ശക്തി കുറയുന്നുണ്ട്. കാറ്റ് വീശിയടിച്ച മേഖലകളില്‍ കൃഷി നാശവും വൈദ്യുതി ലൈനുകള്‍ക്ക് തകരാറും സംഭവിച്ചിട്ടുണ്ട്.