ഓഹരിയില്‍ നേട്ടം; രൂപയുടെ മൂല്യത്തില്‍ ഇടിവ്

മുംബൈ: ഓഹരി വിപണികളില്‍ വ്യാപാരം നേട്ടത്തോടെ പുരോഗമിക്കുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 200 ലധികം പോയിന്റ് നേട്ടത്തോടെ 27450 ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 50 ലധികം പോയിന്റ് നേട്ടത്തോടെ ഉയര്‍ന്ന് 8250ന് മുകളിലാണ് വ്യാപാരം നടക്കുന്നത്.

അതേ സമയം രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ് സംഭവിച്ചു. ഡോളറിനെതിരെ 13 പൈസയിടിഞ്ഞ് 63.70 ലാണ് വ്യാപാരം നടക്കുന്നത്. വര്‍ഷാവസാനത്തോടനുബന്ധിച്ച് ഇറക്കുമതിക്കാര്‍ക്കിടയില്‍ അമേരിക്കന്‍ കറന്‍സിയുടെ ഡിമാന്‍ഡ് വര്‍ധിച്ചത് രൂപയുടെ മൂല്യമിടിയാന്‍ കാരണമായി.

Top