മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് സെന്‍സെക്സ് 491 പോയിന്റ് താഴ്ന്ന് 28227 വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ നിഫ്റ്റി 135 പോയിന്റ് താഴ്ന്ന് 8526 ആണ് വ്യാപാരം അവസാനിപ്പിച്ചത്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയിക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഓഹരി വിപണിയുടെ തകര്‍ച്ചയ്ക്ക് കാരണമായി.
വ്യാപാരം ആരംഭിച്ചപ്പോള്‍തന്നെ സമ്മര്‍ദത്തിലായ സൂചികകള്‍ വന്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. എല്‍ ആന്‍ഡ് ടി,ഗെയ്ല്, എസ്.ബി.ഐ, എം.ആന്‍ഡ് എം, ഭാരതി എയര്‍ ടെല്‍, ടാറ്റ മോട്ടോര്‍സ്, മാരുതി സുസുക്കി, ഐ.സി.ഐ.സി.ഐ ബാങ്ക്, ടി.സി.എസ്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോ കോര്‍പ്പ്, ഭെല്‍ തുടങ്ങിയ കമ്പനികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. എന്നാല്‍ ഡോ. റെഡ്ഡി,ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ,ഒ.എന്‍.ജി.സി, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികള്‍ വിപണിയില്‍ നേട്ടം കൊയ്യുകയും ചെയ്തു.