ഓഹരി വിപണികള്‍ ഇന്നും നഷ്ടത്തില്‍

മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരിവിപണികളില്‍ നഷ്ടം. ലാഭമെടുപ്പ് കൂടിയത് വിപണിക്ക് തിരിച്ചടിയായി. ബാങ്കിങ് ടെക്‌നോളജി ഓഹരികള്‍ വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടതും നാലാം പാദത്തില്‍ മികച്ച ലാഭം നേടാനാകാത്തതും ടിസിഎസ് ഓഹരികളുടെ വില കുറയാനിടയാക്കി.

1.7 ശതമാനം ഇടിവാണ് ടിസിഎസ് ഓഹരി വിലയിലുണ്ടായിരിക്കുന്നത്. വിപ്രോ, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോ കോര്‍പ്പ് ഓഹരികള്‍ നഷ്ടത്തിലാണ് . റിലയന്‍സ് ഇന്‍ഡസ്ട്രീസ് , സണ്‍ ഫാര്‍മ്മ, ഹിന്‍ഡാല്‍കോ, സിപ്ലാ ഓഹരിവില കൂടി. രൂപയുടെ മൂല്യത്തില്‍ ഒരു പൈസയുടെ ഇടിവ്. 62 രൂപ 31 പൈസയെന്ന നിരക്കിലാണ് വിനിമയം ആരംഭിച്ചത്.

സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. പവന് 20,000 രൂപ. ഗ്രാമിന് 2,500 രൂപ.

Top