മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് സൂചിക 62 പോയന്റ് ഉയര്‍ന്ന് 29443ലും നിഫ്റ്റി സൂചിക 6 പോയന്റ് ഉയര്‍ന്ന് 8929 ലുമെത്തി വ്യാപാരം പുരോഗമിക്കുന്നു.
365 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 140 ഓഹരികള്‍ നഷ്ടത്തിലുമാണ്. എംആന്റ്എം, സണ്‍ ഫാര്‍മ, ഐടിസി, സിപ്ല, ബജാജ് ഓട്ടോ, ഭേല്‍, ടാറ്റ മോട്ടോഴ്സ്, എല്‍ആന്റ്ടി തുടങ്ങിയവ നേട്ടത്തിലും ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, ഗെയില്‍, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ജിന്‍ഡാല്‍ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.