ഓഹരി വിപണികള്‍ നേട്ടത്തില്‍

മുംബൈ: തുടര്‍ച്ചയായ തകര്‍ച്ചയ്ക്കുശേഷം ഓഹരി വിപണികള്‍ നേട്ടത്തില്‍. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 343 പോയന്റുയര്‍ന്ന് 27053ലെത്തി. 110 പോയന്റ് നേട്ടത്തോടെ 8140ത്തിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്.

ബാങ്കിങ് ഓഹരികളായ എസ്ബിഐ, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ മൂന്ന് ശതമാനം നേട്ടത്തിലാണ്. ടാറ്റ പവര്‍, സെസ സ്‌റ്റെര്‍ലൈറ്റ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവയാണ് നേട്ടത്തിലുള്ള മറ്റ് ഓഹരികള്‍. ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ തുടങ്ങിയവ നഷ്ടത്തിലുമാണ്.

ആദ്യവ്യാപാരത്തില്‍ രൂപയുടെ മൂല്യത്തില്‍ 26 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ 63.35 ആണ് രൂപയുടെ മൂല്യം.

Top