മുംബൈ: വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ ഈമാസത്തെ ഇന്ത്യന്‍ കടപ്പത്ര ഓഹരി വിപണികളിലെ നിക്ഷേപം 20,000 കോടി രൂപ കവിഞ്ഞു. സെപ്തംബര്‍ ഒന്നു മുതല്‍ 26 വരെയുള്ള കണക്കുകള്‍ പ്രകാരം 15,308 കോടി രൂപയാണ് കടപ്പത്ര വിപണി സ്വന്തമാക്കിയത്. ഇക്കാലയളവില്‍ ഓഹരി വിപണി 5,117 കോടി രൂപയും നേടി.
മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കണങ്ങളില് ഏറെ പ്രതീക്ഷയര്‍പ്പിച്ചാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ പണമൊഴുക്കുന്നത്. വിദേശ നിക്ഷേപത്തിന്റെ കരുത്തല്‍ ഈവര്‍ഷം ഇതുവരെ 26 ശതമാനം മുന്നേറ്റം കുറിക്കാന്‍ ഇന്ത്യന്‍ ഓഹരി വിപണിക്കായിട്ടുണ്ട്.
എന്നാല്‍, കഴിഞ്ഞ കഴിഞ്ഞ വാരത്തെ അവസാന നാല് ദിവസങ്ങളായി വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റുമറിക്കുകയാണ്. സെപ്തംബര്‍ 23 മുതല്‍ 26 വരെയുള്ള ദിനങ്ങളിലായി മൊത്തം 3,963 കോടി രൂപയുടെ ഓഹരികള്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വിറ്റഴിച്ചു. ഇന്ത്യയുടെ റേറ്റിംഗ് എസ് ആന്‍ഡ് പി ഉയര്‍ത്തിയിട്ടും വിദേശ നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് കടന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.