ഓഹരി വിപണിയില്‍ കുതിച്ചുചാട്ടം; സെന്‍സെക്‌സ് 344 പോയിന്റ് ഉയര്‍ന്നു

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് 344 പോയിന്റ് ഉയര്‍ന്ന് 27,356 ലും ദേശീയ സൂചികയായ നിഫ്റ്റി 101 പോയിന്റ് ഉയര്‍ന്ന് 8,282 ലുമാണ് വ്യാപാരം തുടരുന്നത്.

എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, മാരുതി എന്നിവ നേട്ടത്തിലാണ്.

418 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 84 ഓഹരികള്‍ നഷ്ടത്തിലുമാണ്. മാരുതി, ഡോ. റെഡ്ഡീസ് ലാബ്, ഭേല്‍, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top