ഓഹരി വിപണിയില്‍ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് സൂചിക 69.06 പോയന്റ് നഷ്ടത്തില്‍ 28192.02ലും നിഫ്റ്റി സൂചിക 20 പോയന്റ് നഷ്ടത്തില്‍ 8550.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഭേല്‍ നാല് ശതമാനവും ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഐടിസി, ആക്‌സിസ് ബാങ്ക്, വിപ്രോ തടുങ്ങിയവ 0.51.7 ശതമാനവും താഴ്ന്നു.

അതേസമയം, ഹിന്‍ഡാല്‍കോയും എന്‍ടിപിസിയും മൂന്ന് ശതമാനത്തോളം നേട്ടമുണ്ടാക്കി. ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, ഗെയില്‍, സെസ സ്റ്റെര്‍ലൈറ്റ് തുടങ്ങിയവയും നേട്ടത്തിലായിരുന്നു.

Top