മുംബൈ: ഓഹരി വിപണിയില്‍ വ്യാപാരം ആരംഭത്തില്‍ തന്നെ നിഫ്റ്റി സൂചിക 1.05 പോയന്റ് നേട്ടത്തില്‍ 8439.30ലെത്തി. സെന്‍സെക്സ് സൂചിക 49 പോയന്റ് താഴ്ന്ന് 28070ലാണ് വ്യാപാരം പുരോഗമിക്കുകയാണ്. 313 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 264 ഓഹരികള്‍ നഷ്ടത്തിലുമാണ്.
സണ്‍ ഫാര്‍മ, റാന്‍ബാക്സി എന്നിവയുടെ ഓഹരിവില മൂന്ന് ശതമാനത്തോളം ഉയര്‍ന്നു. വിപ്രോ, ഇന്‍ഫോസിസ്, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവയാണ് നേട്ടത്തില്‍.