ഓഹരി വിപണി: നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ തുടക്ക വ്യാപാരത്തില്‍ ഇടിവ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 40 പോയന്റ് താഴ്ന്ന് 28298ലും നിഫ്റ്റി സൂചിക 18 പോയന്റ് താഴ്ന്ന് 8845ലുമെത്തി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നഷ്ടത്തിലാണ്.

ബാങ്ക്, ഓട്ടോ, റിയാല്‍റ്റി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടംനേരിട്ടത്. ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫിസി തുടങ്ങിയവയാണ് നഷ്ടത്തില്‍.

ഐടിസി, ഗെയില്‍, എംആന്റ്എം, ഒഎന്‍ജിസി, എന്‍ടിപിസി തുടങ്ങിയവ നേട്ടത്തിലാണ്.

Top