ഓഹരി വിപണി നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 46.73 പോയന്റ് താഴ്ന്ന് 27831.54ലും നിഫ്റ്റി 10.75 പോയന്റ് നഷ്ടത്തില്‍ 8466.5ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1631 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1239 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. കോള്‍ ഇന്ത്യ, ഗെയില്‍, സിപ്ല, വേദാന്ത, ലുപിന്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും മാരുതി, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ടിസിഎസ്, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top