മുംബൈ: മൂന്ന് ദിവസത്തെ നഷ്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 230.48പോയന്റ് നേട്ടത്തില്‍ 27010.14ലും നിഫ്റ്റി 71.60 പോയന്റ് ഉയര്‍ന്ന് 8179.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
1525 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1187 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഭേല്‍, മാരുതി, കോള്‍ ഇന്ത്യ തുടങ്ങിയവ മികച്ച നേട്ടമുണ്ടാക്കി. സിപ്ല, എംആന്റ്എം, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എന്‍ടിപിസി, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.