ഓഹരി വിപണി: സെന്‍സെക്‌സ് 38 പോയന്റ് നഷ്ടത്തില്‍

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 38 പോയന്റ് നഷ്ടത്തില്‍ 28063ലും നിഫ്റ്റി 15 പോയന്റ് താഴ്ന്ന് 8509ലുമെത്തി. 619 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 237 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലും ഇന്‍ഫോസിസ്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, വേദാന്ത തുടങ്ങിയവ നേട്ടത്തിലുമാണ്.

Top