മുംബൈ: ബാങ്ക്, ഓട്ടോ വിഭാഗം ഓഹരികളുടെ മുന്നേറ്റം ഓഹരി വിപണിയെ തുണച്ചു. സെന്‍സെക്സ് 401.71 പോയന്റ് നേട്ടത്തില്‍ 25719.58ലും നിഫ്റ്റി 130.35 പോയന്റ് ഉയര്‍ന്ന് 7818.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
1975കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 718 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഹിന്‍ഡാല്‍കോ, വേദാന്ത, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവ മികച്ച നേട്ടമുണ്ടാക്കി. സണ്‍ ഫാര്‍മ, ഗെയില്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവയാണ് നഷ്ടമുണ്ടാക്കിയത്.