മുംബൈ: ഓഹരി വിഭജനത്തിന് സെക്യൂരിറ്റീസ് ആന്റ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) നിയന്ത്രണം ഉടനെ വന്നേക്കും.
സ്റ്റോക്ക് എക്ചേഞ്ചില്‍ ക്രയവിക്രയം വര്‍ധിപ്പിക്കുന്നതിനും നികുതി ഒഴിവാക്കുന്നതിനുമായി ചെറുകിട കമ്പനികള്‍ പോലും ഓഹരി വിഭജനം വ്യാപകമാക്കിയതോടെയാണ് തീരുമാനം.
ആറ് മാസമെങ്കിലും ഓഹരി വില 500 രൂപയില്‍ കൂടുതല്‍ ഉണ്ടായിരുന്നെങ്കില്‍ മാത്രമേ വിഭജനത്തിന് അനുമതി കൊടുക്കേണ്ടതുള്ളൂ എന്ന നിര്‍ദേശമാണ് പ്രധാനം. അടിസ്ഥാന വില നിശ്ചയിക്കല്‍ ഉള്‍പ്പടെയുള്ളവ വിഭജനത്തിന് ബാധകമാക്കാനും സെബി ആലോചിക്കുന്നുണ്ട്.
50ലേറെ കമ്പനികള്‍ ഓഹരി വിഭജിക്കുന്നതിന് ഈവര്‍ഷം അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ 30 ലേറെ കമ്പനികളുടെ ഓഹരി വില 500 രൂപയില്‍ താഴെയാണ്. 2014ല്‍ 83 മ്പനികളും 2013ല്‍ 69 കമ്പനികളും വിഭജനത്തിനായി സെബിയെ സമീപിച്ചതാ
യും കണക്കുകള്‍ വ്യക്തമാക്കുന്നു.
വിഭജനത്തിലൂടെ ഓഹരികളുടെ എണ്ണംകൂടും. മുഖവിലയോടൊപ്പം ഓഹരിയുടെ മൂല്യം കുറയുകയുംചെയ്യും. ഇക്കാര്യത്തെക്കുറിച്ചുള്ള അജ്ഞത മുതലടുക്കുന്ന സാഹചര്യം ഒഴിവാക്കുകയെന്നതും വിഭജനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പിന്നിലുണ്ട്.