ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

stock-market

മുംബൈ: ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 38.96 പോയന്റ് താഴ്ന്ന് 26,265.24ലും നിഫ്റ്റി 1.15 പോയന്റ് നഷ്ടത്തില്‍ 7954.30ലുമാണ് ക്ലോസ് ചെയ്തത്.

1620 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1050 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയാണ് സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്യുന്നത്.

എസ്ബിഐ, റിലയന്‍സ്, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ഗെയില്‍ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.

Top