മുംബൈ: ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്സ് 258.04 പോയന്റ് നേട്ടത്തില്‍ 25963.97ലും നിഫ്റ്റി 70.05 പോയന്റ് ഉയര്‍ന്ന് 7899.15ലുമാണ് ക്ലോസ് ചെയ്തത്.
1252 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1411 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, ഫാര്‍മ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.
ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലും എല്‍ആന്റ്ടി, ഭേല്‍, ഡോ.റെഡ്ഡീസ് ലാബ്, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്നത് രാജ്യത്തെ ഓഹരി വിപണികള്‍ പോസറ്റീവായാണ് കണ്ടത്. ചൈനയിലെ ഉള്‍പ്പടെ ഏഷ്യന്‍ വിപണികള്‍ മികച്ച നേട്ടത്തിലായിരുന്നു.