ഓഹരി വിപണി നഷ്ടത്തില്‍

മുംബൈ: ഓഹരി സൂചികകള്‍ തുടക്ക വ്യാപാരത്തില്‍ തന്നെ നഷ്ടത്തില്‍. പ്രമുഖ ഐടി ഓഹരികളിലുണ്ടായ നഷ്ടമാണ് വിപണിയില്‍ പ്രകടമായത്. ഇന്‍ഫോസിസ്, ടിസിഎസ്, സെസ സ്‌റ്റെര്‍ലൈറ്റ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലാണ്.

വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 60 പോയന്റ് താഴ്ന്ന് 28398.62ലും നിഫ്റ്റി സൂചിക 21 പോയന്റ് താഴ്ന്ന് 8516ലുമെത്തി. അതേസമയം മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നേരിയ നേട്ടത്തിലാണ്. സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ഐടിസി, ടാറ്റ സ്റ്റീല്‍, ഭേല്‍ തുടങ്ങിയവ നേട്ടത്തിലാണ്.

Top