ഔദ്യോഗികമായി വിപണിയിലെത്തും മുമ്പേ ലൂമിയ ഫോണുകള്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍

മൈക്രോസോഫ്റ്റിന്റെ പുതിയ ഫോണുകള്‍ ഔദ്യോഗികമായി വിപണിയില്‍ ഇറങ്ങുന്നതിന് മുമ്പ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍. വിന്‍ഡോസിന്റെ ലൂമിയ 950, ലൂമിയ 250 എക്‌സ്എല്‍ എന്നീ ഫോണുകളാണ് അബദ്ധത്തില്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലിസ്റ്റ് ചെയ്തത്.

വിന്‍ഡോസ് 10 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണുകള്‍ ഒക്‌ടോബര്‍ ആറിന് വിപണിയില്‍ എത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഫോണുകള്‍ വിപണിയില്‍ എത്തുന്നതിന് മുമ്പ് യു.കെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ എത്തി. അബദ്ധം തിരിച്ചറിഞ്ഞ മൈക്രോസോഫ്റ്റ് സംഭവം ഉടന്‍ പിന്‍വലിച്ചെങ്കിലും ഫോണുകള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Top