കട്ടികുറഞ്ഞ ഗാലക്‌സി ടാബുമായി സാംസങ് രംഗത്ത്

ടെക് ലോകത്തെ ഏറ്റവും കട്ടികുറഞ്ഞ ടാബുമായി സാംസങ് രംഗത്ത്. ഗാലക്‌സി ടാബ് എസ്2 സെപ്റ്റംബര്‍ രണ്ടു മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. ആദ്യം വാങ്ങുന്നവര്‍ക്ക് വലിയ ഓഫറുകളാണ് സാംസങ് മുന്നോട്ടുവയ്ക്കുന്നത്.

4ജി കണക്റ്റിവിറ്റി, വൈഫൈ, ബ്ലൂടൂത്ത് 4.1, വൈഫൈ ഡയറക്ട് തുടങ്ങി കണക്റ്റിവിറ്റി സേവനങ്ങള്‍ക്ക് കൂടെ 32 ജിബി ഇന്‍ബില്‍റ്റ് മെമ്മറിയുമുണ്ട്. പുറമെ 128 ജിബി വരെ മെമ്മറി കൂട്ടാവുന്നതാണ്. 9.7 ഇഞ്ച് ടാബില്‍ AMOLED ഡിസ്‌പ്ലേയാണ് (2048×1536 പിക്‌സല്‍). 392 ഗ്രാം തൂക്കമുള്ള ടാബില്‍ 5870 എംഎഎച്ച് ബാറ്ററിയുടെ സേവനവുമുണ്ട്.

3 ജിബി റാമില്‍ പ്രവര്‍ത്തിക്കുന്ന ടാബില്‍ എട്ടു മെഗാപിക്‌സല്‍ പിന്‍കാമറയും 2.1 എംപി മുന്‍ കാമറയുമുണ്ട്. ഫിന്‍ഗര്‍പ്രിന്റ് സ്‌കാനര്‍ ഈ ടാബിന്റെ മറ്റൊരു പ്രത്യേകതയാണ്. 39,400 രൂപയാണ് വില

Top