കണ്ണൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്ത നിലയില്‍

കണ്ണൂര്‍: കണ്ണൂരിലെ കൂത്തുപറമ്പ് പൊന്ന്യത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്ത നിലയില്‍. പൊന്ന്യം സ്രാമ്പി പള്ളിക്കു സമീപമുള്ള ഓഫീസിനു നേരെ ഇന്നു പുലര്‍ച്ചെ ഒന്നോടെയായിരുന്നു ആക്രമണം നടന്നത്.

ഓഫീസിന്റെ മുന്‍വശത്തെ വാതില്‍ ചവിട്ടിപൊളിച്ച് അകത്തുകടന്ന അക്രമിസംഘം ഓഫീസിനുള്ളിലുണ്ടായിരുന്ന മേശ, കസേര തുടങ്ങിയവ അടിച്ചുതകര്‍ക്കുകയും ഫോട്ടോകളും ഫയലുകളും തീയിട്ടു നശിപ്പിച്ചു. ഫര്‍ണിച്ചറുകള്‍ റോഡിലേക്കു വലിച്ചെറിഞ്ഞ നിലയിലാണ്. കതിരൂര്‍ എസ്‌ഐ കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് സുരക്ഷയേര്‍പ്പെടുത്തി. ആക്രമണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top