കത്തെഴുതിയും ഒളിച്ചു കളിച്ചും മാധ്യമങ്ങളെ വിഢ്ഢികളാക്കിയും തരൂരിന്റെ നാടകം

ഗുരുവായൂര്‍: ഒടുവില്‍ നീണ്ട കാത്തിരിപ്പിനു ശേഷം  മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട ശശി തരൂര്‍ സുന്ദയുടെ മരണത്തിലെ തന്റെ മുന്‍ നിലപാട് തന്നെ ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ക്ക് മുഖം കൊടുക്കാതെ മടങ്ങി. അന്വേഷണവുമായി സഹകരിക്കുമെന്നും ചില ആശങ്കകള്‍ ഉണ്ടെന്നും അറിയിച്ച് ഡല്‍ഹി പൊലീസിന് കത്തു നല്‍കിയതായും തരൂര്‍ വെളിപ്പെടുത്തി.

സുന്ദയുടെ മരണം കൊലപാതകമാണെന്ന് കരുതിയിരുന്നില്ലെന്ന് തരൂര്‍ പറഞ്ഞു. പൊലീസിന്റെ വാദം തന്നെ ഞെട്ടിച്ചുവെന്നും താനും കുടുംബവും അങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ശശി തരൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മൗനം പാലിച്ചത് അന്വേഷണം നടക്കുന്നതിനാലാണെന്നും പരസ്യ വിവാദത്തിനല്ല സത്യം കണ്ടത്താനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

സുനന്ദയുടെ മരണത്തെ കുറിച്ച് പൊതുസംവാദത്തിന് ഇല്ലെന്നും തരൂര്‍ വ്യക്തമാക്കി. രാഷ്ട്രീയം നോക്കാതെ നീതിയുക്തമായ അന്വേഷണം വേണം. സുനന്ദയ്ക്കും താനടക്കമുള്ള കുടുംബാംഗങ്ങള്‍ക്കും നീതി ഉറപ്പാക്കണം. ഇതുവരെയുള്ള അന്വേഷണത്തില്‍ തനിക്ക് ആശങ്കകള്‍ ഉണ്ടെന്നും മനസില്‍ പല ചോദ്യങ്ങള്‍ ഉണ്ടെന്നും തരൂര്‍ പറഞ്ഞു.

തരൂരിന്റെ സംസാരത്തിന് ശേഷം അദ്ദേഹത്തിന്റെ സഹായി പൊലീസിന് നല്‍കിയ വിവരങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ദിവസങ്ങളായി  തരൂരിന്റെ ചികിത്സാ കേന്ദ്രത്തിന് മുന്നില്‍ തമ്പടിച്ച ദേശീയ മാധ്യമങ്ങളെ അടക്കം ‘മുഖത്തടിച്ചാണ്’ തരൂര്‍ പെട്ടെന്നെണീറ്റ് പോയത്.

Top