കനം കുറഞ്ഞ ഫോണുമായി വിവോ എക്‌സ് 5 മാക്‌സ്

ലോകത്തെ ഏറ്റവും കനംകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ വിവോ എക്‌സ് 5 മാക്‌സ് ചൈന ഇന്ത്യയിലെത്തിച്ചു. ഭാരത്തില്‍, മറ്റൊരു ചൈനീസ് സ്മാര്‍ട്ട് ഫോണായ ഒപ്പോ ആര്‍ 5നെ (4.85 എം.എം) പിന്തള്ളിയാണ് 4.75 എം.എം കനമുള്ള വിവോ എത്തുന്നത്. 32,000 രൂപയാണ് വില

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് ഡിസ്പ്‌ളേ, മികച്ച ശബ്ദം പ്രദാനം ചെയ്യുന്ന ഹൈഫൈ സൗണ്ട്. ആന്‍ഡ്രോയിഡ് 4.4.4 കിറ്റ്കാറ്റിനൊപ്പം വിവോയുടെ സ്വന്തം ഫണ്‍ ടച്ച്, 64 ബിറ്റ് ഒക്ടാകോര്‍ ക്വോല്‍കോം സ്‌നാപ് ഡ്രാഗണ്‍ 615 പ്രൊസസര്‍, 2ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി, മെമ്മറി കാര്‍ഡ് വഴി 128 ജിബി വരെ എക്‌സ്‌റ്റെന്‍ഡ് ചെയ്യാം. 13 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറ. മുന്നില്‍ അഞ്ച് മെഗാ പിക്‌സല്‍ ക്യാമറ. 4ജി സപ്പോര്‍ട്ട് ചെയ്യുന്ന ഡ്യുവല്‍ സിം സ്‌ളോട്ട്. 2,000 എം.എ.എച്ച് ബാറ്ററി എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

Top