ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി ഗതാഗതവകുപ്പ് അധികൃതര്‍ അറിയിച്ചു. കാശ്മീര്‍ താഴ്വരെയെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന ഏക പാതയാണിത്.
ദേശീയപാതയിലെ ബാനിഹാളിനും ബാട്ടോട്ട് സെക്ടറിനും ഇടയിലുള്ള 300 കിലോമീറ്ററിലാണു ഗതാഗതം താറുമാറായത്. ഇവിടെ ശക്തമായ മഞ്ഞുവീഴ്ചയാണു ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായത്.