കന്യാസ്ത്രീയുടെ മരണത്തില്‍ അസ്വാഭാവികതയെന്ന്‌ എസ്.പി സതീഷ് ബിനോ

കോട്ടയം: പാലായില്‍ കന്യാസ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കോട്ടയം എസ്.പി സതീഷ് ബിനോ. ആയുധം കൊണ്ട് തലയ്ക്ക് പിന്നിലേറ്റ ആഘാതമാണ് മരണത്തിനിടയാക്കിയതെന്നും എസ്.പി പറഞ്ഞു. പാലാ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക.

പാലാ കര്‍മ്മലീത്താ മഠത്തിലെ സിസ്റ്റര്‍ അമലയെ (69) ആണ് ഇന്ന് മരിച്ച നിലയില്‍ കണ്ടത്. ലിസ്യൂ കോണ്‍വെന്റിലെ അമലയുടെ മുറിക്കുള്ളിലാണ് തലയില്‍ മുറിവേറ്റ പാടുകളോടെ മരിച്ച നിലയില്‍ കണ്ടത്. മഠത്തിനു സമീപത്തുളള ആശുപത്രിയിലെ നഴ്‌സായിരുന്നു സിസ്റ്റര്‍ അമല.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുള്ളതിനാല്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ സാധിക്കില്ലെന്ന് പാലാ രൂപത അറിയിച്ചു

Top